Uncategorized

എയിംസ് പരിസത്തെ വായുമലിനീകരണം

“Manju”

ന്യൂഡല്‍ഹി : ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെ‌ഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) പരിസരത്തെ വായു മലിനീകരണത്തിന് കാരണമാകുന്ന വിഷയങ്ങള്‍ പഠിച്ച്‌ പരിഹാരങ്ങളും ശുപാര്‍ശകളും സമര്‍പ്പിക്കാന്‍ എഴംഗ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ചു.

ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജസ്റ്റിസ് എ.കെ.ഗോയല്‍, ജുഡീഷ്യല്‍ അംഗം സുധീര്‍ അഗര്‍വാള്‍, വിദദ്ധ അംഗം ഡോ. . സെന്തില്‍ വേല്‍ എന്നിവരടങ്ങിയ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റേതാണ് നടപടി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ മെമ്ബര്‍ സെക്രട്ടറിയാണ് സമിതി അദ്ധ്യക്ഷന്‍. ഡല്‍ഹി ട്രാഫിക് ഡി.സി.പി, ജില്ലാ ഫോറസ്‌റ്റ് ഓഫീസര്‍, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി, എയിംസ് ഡയറക്‌ടര്‍ അല്ലെങ്കില്‍ ഡയറക്‌ടര്‍ ശുപാര്‍ശ ചെയ്യുന്ന പ്രതിനിധി, തൊട്ടടുത്ത വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സഫ്ദര്‍ജംഗ് ആശുപത്രിയുടെ പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങള്‍. കൂടുതല്‍ വിദഗ്ദ്ധരുടെ ആവശ്യമുണ്ടെങ്കില്‍ സമിതിക്ക് ഉള്‍പ്പെടുത്താവുന്നതാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

എയിംസ് മേഖലയിലെ മലിനീകരണം തടയുന്നതില്‍ ഭരണപരമായ വീഴ്‌ച സംഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗൗരവ് ശര്‍മ എന്ന വ്യക്തിയാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

Related Articles

Back to top button