Uncategorized

ഹരിത ബോണ്ടുകള്‍ പുറത്തിറക്കുന്നു; ആദ്യ ഘട്ടം ഇന്ന്

“Manju”

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിനായി റിസര്‍വ് ബാങ്ക് 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകള്‍ പുറത്തിറക്കും. ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് ഹരിത ബോണ്ട് അവതരിപ്പിക്കുന്നത്. വില്‍പ്പനയുടെ ആദ്യ ഘട്ടമാണ് ഇന്ന്.

5 വര്‍ഷവും 10 വര്‍ഷവും കാലാവധിയുള്ള 4,000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്. കുറഞ്ഞത് 10,000 രൂപ മുതല്‍ നിക്ഷേപം നടത്താം. ഹരിത ബോണ്ടിന്‍റെ അഞ്ച് ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവയ്ക്കും. സെക്കണ്ടറി വിപണിയില്‍ വ്യാപാരം നടത്താനുള്ള അവസരവും ഉണ്ടാകും. നിബന്ധനകളും വ്യവസ്ഥകളും റിസര്‍വ് ബാങ്ക് നല്‍കുന്ന സാധാരണ ബോണ്ടുകള്‍ക്ക് സമാനമാണ്.

ചൊവ്വാഴ്ച, സര്‍ക്കാരിന്റെ 10 വര്‍ഷ കാലാവധിയുള്ള ബെഞ്ച്മാര്‍ക്ക് ബോണ്ട് 7.35 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടുകളുടെ നേട്ടം 7.15 ശതമാനമായിരുന്നു. ഹരിത ബോണ്ടുകളുടെ രണ്ടാം ഘട്ടം ഫെബ്രുവരി 9 ന് നടക്കും. 2022-23 കാലയളവില്‍ വിപണിയില്‍ നിന്ന് 14.21 ട്രില്യണ്‍ രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്

Related Articles

Back to top button