InternationalLatest

സിംഗപ്പുരില്‍ ഷണ്‍മുഖരത്നം പ്രചാരണം ആരംഭിച്ചു

“Manju”

International News

സിംഗപ്പുര്‍: ഇന്ത്യൻ വംശജനായ മുൻ മന്ത്രി തര്‍മൻ ഷണ്‍മുഖരത്നം സിംഗപ്പുര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പ്രചാരണം ആരംഭിച്ചു22 വര്‍ഷം രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ച പരിചയം തനിക്കു മുതല്‍ക്കൂട്ടാണെന്നും സിംഗപ്പുരിനെ പുതുയുഗത്തിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികവിദഗ്ധനും സര്‍ക്കാര്‍ ജീവനക്കാരനുമായിരുന്ന ഷണ്‍മുഖരത്നം 2001ലാണ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. വിദ്യാഭ്യാസ, സാമ്പത്തിക മന്ത്രിപദവികളും ഡെപ്യൂട്ടി പ്രധാനമന്ത്രിപദവിയും വഹിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര നാണ്യനിധി, ലോക സാമ്പത്തിക ഫോറം, ഐക്യരാഷ്‌ട്രസഭ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെപ്റ്റംബറിലാണു തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ പ്രസിഡന്റ് ഹാലിമ യാക്കൂബിന്റെ കാലാവധി സെപ്റ്റംബര്‍ 13ന് അവസാനിക്കും. ബിസിനസുകാരൻ ജോര്‍ജ് ഗോഹ്, ഇൻവെസ്റ്റ്മെന്റ് മാനേജര്‍ എൻഗ് കോക് സോംഗ് എന്നിവരും പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്നുണ്ട്.

Related Articles

Back to top button