KeralaLatestThiruvananthapuram

പോത്തന്‍കോട് മിനി സിവില്‍ സ്‌റ്റേഷനില്‍ ഹോമിയോ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി.

“Manju”

പോത്തന്‍കോട്: ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയുടെയും കണിയാപുരം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന്റെയും ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അവയെല്ലാം ഒരു സ്ഥലത്ത് തന്നെ പരിഹരിക്കാന്‍ കഴിയുന്ന രീതിയിലാണ് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നതെന്നും സമയബന്ധിതമായി ബാക്കി ഓഫീസുകളുടെ പണി പൂര്‍ത്തിയാക്കി, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 7,50,000 രൂപ വിനിയോഗിച്ചാണ് ഹോമിയോ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. വേണുഗോപാലൻ നായർ, ഉനൈസ അൻസാരി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.അനിൽകുമാർ, മലയിൽ ക്കോണം സുനിൽ, അനിത കുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളും, ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍ വിജയാംബിക, ഹോമിയോ ഡി.എം.ഒ വി.കെ പ്രിയദര്‍ശിനി, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button