AlappuzhaLatest

ജീവിതത്തിന് ദിശാബോധം ഉണ്ടാകുന്നതിന് ദേവാലയങ്ങൾ ഇടയാക്കുന്നു – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ചേർത്തല : ദേശത്തിന്റെ പുനരുദ്ധാരണം ആ സ്ഥലത്തെ ദേവലയങ്ങളുടെ പുനരുദ്ധാരണത്തിലൂടെ സാധിതമാകുന്നതായും, ജീവിതത്തിന് ഒരു ദിശാബോധം നൽകുന്നതിനും, സമർപ്പണങ്ങളിലൂടെ ആത്മ സമർപ്പണത്തിന്റെ പ്രാധാന്യവും വിയർപ്പിന്റെ വിലയും ബോധ്യപ്പെടുത്തുന്നയിടങ്ങളാണ് ദേവാലയങ്ങളെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ശരീരത്തിനുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കുവാൻ ആതുരാലയങ്ങളെന്നപോലെ ആത്മാവിനുണ്ടാകുന്ന സന്ധികളെ തിരുത്തിയെടുത്ത് ജീവിതം സുഖപ്പെടുന്നതിന് ദേവാലയ ദർശനം വലിയ പങ്കാണ് വഹിക്കുന്നത്. ഓരോദിവസവും നമുക്ക് പുനർജന്മമാണ്. എല്ലാ ദ്വേഷങ്ങളും മാറ്റിവെച്ച് പുതിയ മനുഷ്യരായിവേണം നാം ഓരോ ദിവസവും ക്ഷേത്രത്തിലെത്തിപ്പോകേണ്ടത്. ചേർത്തല വയലാർ പഴയ്ക്കൽ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും രണ്ടാംദിവസമായ ഇന്ന് (26-03-2023) നടന്ന ആത്മീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. മാർച്ച് 25 ന് ആരംഭിച്ച പുനപ്രതിഷ്ഠയോടനുബന്ധിച്ചു വിവിധ പൂജകളും ചടങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളും 27 ന് സമാപിക്കും.

Related Articles

Back to top button