IndiaLatest

ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സഞ്ജു സാംസണ്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് അവസരം നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ആദ്യമായി ഇടംപിടിച്ചു. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കുന്ന ഗ്രൂപ്പ് സിയിലാണ് സഞ്ജു ഉള്‍പ്പെട്ടത്. ഒക്ടോബര്‍ 2022 മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള കരാറാണിത്.

ഏഴ് കോടി രൂപ രൂപ പ്രതിഫലം നല്‍കുന്ന ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. അഞ്ചു കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കുന്ന എ കാറ്റഗറിയില്‍ ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍ എന്നീ താരങ്ങളും ഇടംപിടിച്ചു.

രു കോടി ലഭിക്കുന്ന സഞ്ജു സാംസണ്‍ ഉള്‍പ്പെട്ട സി കാറ്റഗറിയില്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്,കെ.എസ്.ഭരത് എന്നിവരും ഉണ്ട്

Related Articles

Back to top button