KeralaLatest

വിസ തട്ടിപ്പ് ; രണ്ടു പേര്‍ അറസ്റ്റില്‍

“Manju”

കൊല്ലം: വിസ തട്ടിപ്പുകേസില്‍ കൊല്ലത്ത് രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് യഹിയ, ചാത്തന്നൂര്‍ സ്വദേശി സനില്‍, എന്നിവരാണ് അറസ്റ്റിലായത്.
പ്രദേശത്തെ ലോട്ടറി വില്പനക്കാരിയായ യുവതിയെ മറയാക്കിയായിരുന്നു തട്ടിപ്പ്. ലോട്ടറി വാങ്ങാന്‍ എത്തുന്നവരോട് യുവതി വഴി വിസയുടെ കാര്യം ധരിപ്പിക്കും. താല്പര്യമുള്ളവര്‍ അക്കാര്യം പറയുമ്ബോള്‍ യുവതി വഴി യഹിയ കുടുംബങ്ങളില്‍ അടുത്തു കൂടും. അതേസമയം തട്ടിപ്പിനെക്കുറിച്ച്‌ ലോട്ടറി വില്‍പ്പനക്കാരിക്ക് അറിവില്ലായിരുന്നു എന്നാണ് സൂചന. യുവതിക്ക് കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് ആളുകളെ ക്യാന്‍വാസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയതെന്നും കരുതുന്നു. ഇക്കാര്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വിദേശത്തുള്ള കമ്ബനികളുടെ പേരില്‍ വ്യാജമായി ലെറ്റര്‍ ഹെഡും വിസയും നിര്‍മിച്ചായിരുന്നു തട്ടിപ്പ്. കൊല്ലം വെസ്റ്റില്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിസാ തട്ടിപ്പ് കേസുണ്ട്. പണം നല്‍കി ആറ് മാസം പിന്നിട്ടിട്ടും വിസ ലഭിക്കാത്തവരോട്, കോവിഡ് കാരണം കാലതാമസം എന്നായിരുന്നു പറഞ്ഞിരുന്നത്. തട്ടിപ്പ് മനസിലാക്കിയവര്‍ യഹിയയെ കായംകുളത്ത് പിടികൂടി പരവൂര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു സനില്‍ തട്ടിപ്പ് നടത്തിയത്. പോളണ്ടിലേക്ക് ഹോട്ടല്‍ മാനേജ്മെന്റ് വിസ നല്‍കാമെന്നു തെറ്റിദ്ധരിപ്പിച്ച്‌ ചാത്തന്നൂര്‍ സ്വദേശി കൃഷ്ണരാജുവില്‍ നിന്ന് രണ്ടു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വാങ്ങി. മാസങ്ങള്‍ കഴിഞ്ഞും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിക്കുമ്ബോള്‍ പൈസ വാങ്ങിയിട്ടില്ല എന്നായിരുന്നു സനിലിന്‍റെ മറുപടി. ബാങ്കിടപാടിന്‍റെ രേഖകള്‍ പരിശോധിച്ച്‌ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സമാന രീതിയില്‍ സനില്‍ മറ്റു ചിലരെയും തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകള്‍.

Related Articles

Back to top button