InternationalLatestSports

വിശ്രമിക്കാന്‍ എനിക്കു കിട്ടിയ സമയം പ്രഗ്ഗയ്‌ക്കു കിട്ടിയില്ല : മാഗ്നസ് കാള്‍സന്‍

“Manju”

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കിരീടം കരസ്ഥമാക്കിയത് നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ്. അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യൻ താരം ആര്‍ പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ മറികടന്നാണ് കിരീടത്തില്‍ മുത്തമിട്ടത്.പ്രഗ്നാനന്ദയെ ആദരവോടെയാണ് നോക്കി കാണുന്നതെന്ന് വ്യക്തമാക്കുകയാണ് കാള്‍സന്റെ ഓരോ വാക്കുകളും .

എത്ര കടുത്ത മല്‍സരങ്ങള്‍ കടന്നാണ് പ്രഗ്ഗ വന്നത്. അര്‍ജുൻ എരിഗാസിക്കെതിരെ, ഫാബിയോ കരുവാനയ്‌ക്കെതിരെ, ഒട്ടേറേ ടൈബ്രേക്കുകള്‍, വിശ്രമിക്കാൻ എനിക്കു കിട്ടിയ സമയം പ്രഗ്ഗയ്‌ക്കു കിട്ടിയില്ല. പ്രഗ്ഗ ലോക ചാംപ്യൻഷിപ് മത്സരത്തില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് എന്റെ ഉത്തരമിതാണ്: പ്രഗ്ഗയല്ലെങ്കില്‍ വേറാര് ? “

ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇനി ഞാൻ സിലക്ടീവ് ആയിരിക്കും. ഞാൻ ഇതു മുൻപും പറഞ്ഞിട്ടുള്ളതാണ്. ഞാനതു പറയുമ്ബോള്‍‌ ഞാനതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവരും മനസ്സിലാക്കണം”- കാള്‍സൻ പറഞ്ഞു .

Related Articles

Back to top button