IndiaLatest

45ന് മുകളില്‍ പ്രായമുളളവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും

“Manju”

ബിക്കാനീര്‍ ;കൊവിഡ് മഹാമാരിയോട് വാക്സിന്‍ യജ്ഞത്തിലൂടെ പൊരുതുകയാണ് രാജ്യം. ചില സംസ്ഥാനങ്ങള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് വാക്സിന്‍ എടുക്കാന്‍ ആളുകളെ ക്ഷണിക്കുന്നത്. ഇത്തരത്തില്‍ വീടുകളിലെത്തി കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന രാജ്യത്തെ ആദ്യ നഗരമാകാന്‍ ഒരുങ്ങുകയാണ് രാജസ്ഥാനിലെ ബിക്കാനീര്‍. 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് ഇത്തരത്തില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നത്.

തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇതിനായി രണ്ട് ആംബുലന്‍സുകളും മൂന്ന് മൊബൈല്‍ സംഘവും തയ്യാറായിക്കഴിഞ്ഞു. വാക്‌സിന്‍ വേണ്ടവര്‍ നേരത്തേ തന്നെ ജില്ലാ ഭരണകൂടത്തിന്റെ വാട്‌സാപ്പ് ഹെല്‍പ് ലൈന്‍ നമ്പറില്‍ പേരും അഡ്രസും രജിസ്റ്റര്‍ ചെയ്യണം. പത്തുപേരെങ്കിലും രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സേവനം ലഭ്യമാകൂ. വാക്‌സിന്‍ പാഴാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ മുന്‍കരുതല്‍.

45ന് മുകളില്‍ പ്രായമുളള 75 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് ജില്ലാഭരണകൂടം ലക്ഷ്യമിടുന്നത്. വീടുകളിലെത്തി വാക്‌സിന്‍ വിതരണം ചെയ്യുന്നത് ദില്ലിയിലും ഉടന്‍ ആരംഭിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. നിലവില്‍ കേരളത്തില്‍ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നുണ്ട്.

Related Articles

Back to top button