IndiaLatest

ഭോപ്പാല്‍-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യു

“Manju”

ന്യൂഡല്‍ഹി: ഭോപ്പാല്‍ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഈ പുതിയ ട്രെയിന്‍ രാജ്യത്തെ പതിനൊന്നാമത്തെ വന്ദേ ഭാരത് ട്രെയിനാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. ഏപ്രില്‍ ഒന്നിന് ഭോപ്പാല്‍ സന്ദര്‍ശിക്കുന്ന വേളയില്‍ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വന്ദേ ഭാരത് എക്സ്പ്രസിന്റെ രൂപത്തില്‍ വലിയ സമ്മാനം നല്‍കും. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന്മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് ട്രെയിനില്‍ അത്യാധുനിക യാത്രാ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് റെയില്‍ ഉപഭോക്താക്കള്‍ക്ക് വേഗമേറിയതും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുകയും, ടൂറിസം വര്‍ദ്ധിപ്പിക്കുകയും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അന്നേദിവസം തന്നെ ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് പാണ്ഡെ, നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

 

Related Articles

Back to top button