InternationalLatestSports

ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിച്ചു

“Manju”

ശ്രീജ.എസ്

ബെയ്ജിങ്: ബാഡ്മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന്‍ ഡാന്‍ വിരമിച്ചു. രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിനു പിന്നാലെയാണ് ഈ 36-കാരന്‍ കോര്‍ട്ടിനോട് വിടപറയുന്നത്. ഒളിമ്പിക്‌സില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയ അദ്ദേഹം അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്.

2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സിലും 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിലുമാണ് അദ്ദേഹം സ്വര്‍ണ മെഡല്‍ നേടിയത്. കോവിഡിനെ തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്‌സ് അനിശ്ചിതത്വത്തിലായതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ലിന്‍ ഡാനിന്റെ ഏറ്റവും വലിയ എതിരാളിയും പുറത്ത് അടുത്ത സുഹൃത്തുമായിരുന്ന മലേഷ്യയുടെ ലീ ചോങ് വെയ് വിരമിച്ച് അധികം വൈകാതെയാണ് ഡാനും കളമൊഴിയുന്നത്. ഇരുവരും മുഖാമുഖം വരുന്ന പോരാട്ടം ബാഡ്മിന്റണിലെ ക്ലാസിക്ക് മത്സരങ്ങളെന്നാണ് വിശേഷിപ്പിച്ചിരുന്നത്. .

Related Articles

Back to top button