InternationalLatest

ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള പട്ടികയില്‍ ഇന്ത്യന്‍ നഗരവും

“Manju”

ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ജര്‍മ്മനിയിലെ ബെര്‍ലിന്‍ നഗരമാണ്. കൂടാതെ, ഇന്ത്യയില്‍ നിന്ന് മുംബൈ നഗരവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പത്തൊമ്പതാം സ്ഥാനമാണ് ഇന്ത്യന്‍ നഗരമായ മുംബൈ നേടിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈം ഔട്ട് എന്ന മീഡിയ ഔട്ട്‌ലെറ്റാണ് സര്‍വ്വേ സംഘടിപ്പിച്ചത്. ലോകത്തിലെ വിവിധയിടങ്ങളിലുള്ള അന്‍പതോളം നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

മികച്ച പൊതുഗതാഗത സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ 5 ഏഷ്യന്‍ രാജ്യങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. ബെര്‍ലിന് പിന്നാലെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗും, ജപ്പാനിലെ ടോക്കിയോയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും സുരക്ഷയുള്ളതും തൃപ്തികരവുമായ പൊതുഗതാഗത സൗകര്യമുള്ള നഗരം ബെര്‍ലിനാണെന്നാണ് അറിയിച്ചിട്ടുള്ളത്. ബെര്‍ലിന്‍, പ്രാഗ്, ടോക്കിയോ, കോപ്പന്‍ഹെഗന്‍, സ്റ്റോക്ക്ഹോം, സിംഗപ്പൂര്‍, ഹോങ്കോങ്, തായ്പേയ്, ഷാങ്ഹായ്, ആംസ്റ്റര്‍ഡാം എന്നിങ്ങനെയാണ് ആദ്യ പത്ത് നഗരങ്ങള്‍.

Related Articles

Back to top button