IndiaLatest

പ്രണയവിവാഹത്തിനൊരുങ്ങിയ പെണ്‍കുട്ടിയുടെ കൈവിരലുകള്‍ മുറിച്ചു മാറ്റി

“Manju”

സിന്ധുമോൾ. ആർ

മൈസൂരു : പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവതിയുടെ 4 കൈവിരലുകള്‍ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി. പിജിപാളയ ഗ്രാമത്തിലെ ധനലക്ഷ്മിയുടെ(24) ഇടതു കയ്യിലെ വിരലുകളാണ് പിതാവ് ശിവസ്വാമി, സഹോദരന്‍ മഹേന്ദ്ര എന്നിവര്‍ ചേര്‍ന്ന് മുറിച്ചു മാറ്റിയത്. ഹന്നൂര്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

സത്യ എന്ന യുവാവുമായി ധനലക്ഷ്മി 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും രജിസ്റ്റര്‍ വിവാഹം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ഇരുവരും പിന്തിരിഞ്ഞില്ല. ധനലക്ഷ്മിയെ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ ശിവസ്വാമി അനുവദിച്ചില്ല. വിലക്ക് ലംഘിച്ച്‌ കഴിഞ്ഞ ദിവസം പുറത്തിറങ്ങാന്‍ ശ്രമിച്ച ധനലക്ഷ്മിയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു.

Related Articles

Back to top button