KeralaLatest

സാഹസിക ഓട്ടോ യാത്രയ്‌ക്കായി വിദേശസഞ്ചാരികള്‍

“Manju”

രണ്ടാഴ്ച നീളുന്ന സാഹസിക ഓട്ടോ യാത്രയ്‌ക്കായി വിദേശ വിനോദ സഞ്ചാരികള്‍ ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു. മേഘാലയയിലെ ഷില്ലോങ് വരെയാണ് റിക്ഷ റണ്‍ നടക്കുന്നത്. 70 ഓട്ടോറിക്ഷകളിലായി 170 വിനോദ സഞ്ചാരികളാണ് യാത്രയ്‌ക്കൊരുങ്ങി എത്തിയത്. കേരളീയ വേഷം ധരിച്ചാണ് വിദേശ സഞ്ചാരികള്‍ റിക്ഷ റണ്ണില്‍ പങ്കെടുക്കുന്നത്. യുകെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയാണ് റിക്ഷ റണ്‍ എന്ന സാഹസിക യാത്ര സംഘടിപ്പിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ വനിതകള്‍ അടക്കം റിക്ഷ റണ്ണില്‍ പങ്കെടുത്തത്. കൊച്ചിയിലെത്തിയ സഞ്ചാരികള്‍ തങ്ങളുടെ ഓട്ടോകള്‍ ചായം പൂശി മനോഹരമാക്കിയിരുന്നു. സ്‌പെയിന്‍, റഷ്യ, അമേരിക്ക, നെത്തര്‍ലന്‍ഡ്, ഫ്രാന്‍സ് പോളണ്ട്, സ്വിറ്റ്‌സര്‍ ലാന്‍ഡ് ബ്രിട്ടന്‍ ഇറ്റലി ബെല്‍ജിയം തുടങ്ങിയ വിവിധ യൂറോപ്പിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ റിക്ഷാ റണ്ണില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നാര്‍, പോണ്ടിച്ചേരി, ഒഡീഷ വഴിയാണ് ഷില്ലോങ്ങില്‍ എത്തുക. വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രയ്‌ക്കിടെ ഇവര്‍ പണം ശേഖരിക്കും. 2 ആഴ്ച കൊണ്ട് 4500 കിലോമീറ്റര്‍ ദൂരം ഇവര്‍ യാത്ര ചെയ്യും. ടൂറിസം മേഖലയ്‌ക്കും ഹോംസ്റ്റേ സംരംഭത്തിനും റിക്ഷാ റണ്‍ ഉണര്‍വേകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button