IndiaLatest

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി: ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌.

ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ കഴിഞ്ഞവര്‍ഷം 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു. ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടിയാണ് ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചിട്ടുള്ളത്. കമ്പനികള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ വിശദാംശങ്ങള്‍ പങ്കിടണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ചൈനീസ് ബ്രാന്‍ഡുകളുടെ സുരക്ഷിത്വം നിര്‍ണ്ണയിക്കുക എന്നതാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യം.

Related Articles

Back to top button