IndiaLatest

ആപ്പിള്‍ മേധാവി മോദിയെ സന്ദ‌ര്‍ശിക്കാനെത്തുന്നു

“Manju”

ന്യൂഡല്‍ഹി: ആപ്പിള്‍ സി ഇ ഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാനായി എത്തിയ ടിം കുക്ക് മോദിയുമായും ഐ ടി ഉപമന്ത്രി രാജീവ് ചന്ദ്രശേഖറുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നാളെ ഡല്‍ഹിയില്‍ വച്ചായിരിക്കും സന്ദ‌ര്‍ശനം. എന്നാല്‍ മോദിയുടെ ഓഫീസും ആപ്പിള്‍ കമ്പനിയും ഇതിനോട് പ്രതികരിച്ചിട്ടില്ല.

മുംബയ് ബാന്ദ്ര കുര്‍ള കോംപ്ളക്സിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് രാജ്യത്തെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ തുറന്നത്. 20ന് ഡല്‍ഹി സാകേതിലെ ഹൈഎന്‍ഡ് മാളിലും ആപ്പിള്‍ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാന്‍ സാധിക്കും. നിലവി‍ല്‍ ന്യൂയോര്‍ക്ക്, ദുബായ്, ലണ്ടന്‍, ടോക്കിയോ ഉള്‍പ്പെടെ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ആപ്പിളിന് 500ലധികം റീട്ടെയില്‍ സ്റ്റോറുകളുണ്ട്.

ഇന്ത്യയില്‍ ഐഫോണുകളുടെ വില്പന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരിക്കുന്ന സമയത്താണ് കമ്ബനി സി ഇ ഒ നേരിട്ട് ഇന്ത്യയിലെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയായ ഇന്ത്യയില്‍ പുതിയ സ്റ്റോര്‍ ആരംഭിക്കുന്നതോടെ വില്പനയില്‍ വന്‍ കുതിപ്പാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. 2020ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത്. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നാല് ശതമാനമാണ് ആപ്പിളിന്റെ പങ്കാളിത്തം. 35 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ഇന്ത്യയില്‍ കമ്ബനി പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button