KeralaLatest

സൗത്ത് ഇന്ത്യൻ റോള്‍ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കല്പനശ്രീക്ക് സ്വര്‍ണം

“Manju”
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ നടന്‍ ഉണ്ണി മുകുന്ദനില്‍ നിന്നും അഭിനന്ദനം ഏറ്റുവാങ്ങുന്നു.

കർണാടക : സൗത്ത് ഇന്ത്യൻ റോള്‍ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആര്‍.കല്പനശ്രീയ്ക്ക് സ്വര്‍ണ്ണം. സെപ്തംബര്‍ 3 ന് കര്‍ണ്ണാടകയിലെ ബല്‍ഗാമില്‍ നടന്ന 4-ാംമത് പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം റോള്‍ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചാണ് കല്പനശ്രീ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. സംസ്ഥാന ചാമ്പ്യൻഷിപ്പിലുൾപ്പടെ നിരവധി മത്സരങ്ങളിൽ കല്പനശ്രീ വിജയായിരുന്നു. കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനിൽ നിന്ന് ഉപഹാരം ഏറ്റു വാങ്ങിയിരുന്നു. കൊട്ടാരക്കര ഗുരുദാനത്തില്‍ എസ്.രാജീവിന്റെയും വി.രജനിയുടെയും മകളാണ്.

Related Articles

Back to top button