InternationalLatest

യു.എ.ഇ.യുടെ റാഷിദ് റോവര്‍ നാളെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും

“Manju”

യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നാളെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്‌ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനത്തിന് സഹായിക്കുന്നതാണ് യുഎഇ നിര്‍മിച്ച റാഷിദ് റോവര്‍.

ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും മാറുകയാണ് ഇതോടെ യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) ഡയറക്ടര്‍ ജനറല്‍ സലേം ഹുമൈദ് അല്‍ മാരി പുതിയ ഉദ്യമത്തിന് രാജ്യത്തിന് നന്ദി അറിയിച്ചു.

യുഎഇ, അറബ് ബഹിരാകാശ മേഖലയ്ക്കായി ചരിത്രപരമായ ദൗത്യം ആരംഭിക്കുകയാണ്. നാളെ, ചന്ദ്രനിലേക്കുള്ള ആദ്യ അറബ് ദൗത്യം ലാന്‍ഡിംഗിന് ഒരുങ്ങും. വെല്ലുവിളികള്‍ വളരെ വലുതാണ്. എന്നാല്‍ തങ്ങളുടെ ദൃഢനിശ്ചയവും വലുതാണ്. അല്‍ മാരി ട്വീറ്റ് ചെയ്തു. എമിറേറ്റ്‌സ് ലൂണാര്‍ മിഷനും യുഎഇ ആസ്‌ട്രോനട്ട് പ്രോഗ്രാമും ദൗത്യത്തിനായി സഹകരിക്കുന്നുണ്ട്.

Related Articles

Back to top button