IndiaLatest

ആകാശവാണിയുടെ 91 എഫ് എം ട്രാന്‍സ്‌മീറ്ററുകള്‍ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

“Manju”

രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ് എം ട്രാന്‍സ്‌മീറ്ററുകള്‍ ഏപ്രില്‍ 28ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇവ ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്തും, പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികള്‍ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്സാണ് ഈ ട്രാന്‍സ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വന്‍സി 100.1 മെഗാ ഹെഡ്സ് ഉം പത്തനംതിട്ടയിലേത് 100 മെഗാഹെര്‍ഡ്‌സും ആണ്.

തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മണി മുതല്‍ രാത്രി 11. 10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള എഫ് എം റേഡിയോ ശ്രോതാക്കള്‍ക്കും എഫ് എം റേഡിയോ സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും റേഡിയോ പരിപാടികള്‍ കേള്‍ക്കാവുന്നതാണ്. പത്തനംതിട്ടയിലെ ട്രാന്‍സ്‌മീറ്റര്‍ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ മണ്ണാറമലയിലായതിനാല്‍ വ്യക്തത അല്പം കുറഞ്ഞാലും 25 കിലോമീറ്റര്‍ ചുറ്റളവില്‍വരെ പരിപാടികള്‍ കേള്‍ക്കാനാകും.

Related Articles

Back to top button