പോത്തൻകോട് : ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറൽ) പ്രവർത്തകരുടെ നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക മീറ്റിംഗ് ഇന്ന് (ഏപ്രിൽ 28 വെള്ളിയാഴ്ച) വൈകിട്ട് 7 മണിക്ക് കമ്മ്യൂണിറ്റി ഡൈനിംഗിൽ നടന്നു. ഏപ്രിൽ 30 മെയ് 1 തീയതികളിൽ ആശ്രമ പരിസര ശുചീകരണ കർമ്മവും ഏപ്രിൽ 30 ഞായറാഴ്ച വിഭവസമാഹരണം നടത്തുന്നതിനും വളണ്ടിയർ സേവനം, അടുക്കള കർമ്മം എന്നിവിടങ്ങളിൽ പരമാവധി ആത്മബന്ധുക്കളുടെ സഹകരണം ഉറപ്പാക്കുന്നതിനൂം തീരുമാനിച്ചു. ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഡിവിഷനുകളായ ശാന്തിഗിരി വിശ്വ സംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി മാതൃ മണ്ഡലം, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ശാന്തിമഹിമ എന്നീ സംഘടനകളുടെ പ്രധാന പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ഏരിയ (റൂറൽ) ഹെഡ് സമാദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനിയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന മീറ്റിങ്ങിൽ ആർട്സ്& കൾച്ചർ ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് ജനറൽ മാനേജർ പ്രമോദ് എം പി സ്വാഗതം ആശംസിച്ചു. ശാന്തി മഹിമ കോഡിനേറ്റർ ബ്രഹ്മചാരി മനു എൻ എം ആശംസകൾ അറിയിച്ചു.
Related Articles
സുഗതകുമാരിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി രമേശ് ചെന്നിത്തല
December 23, 2020 3:34 PM
സംവിധായകന് ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
December 21, 2020 2:53 PM
Check Also
Close
-
കോവിഡ് പ്രതിസന്ധി: ജോലി നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യസമ്മാനംDecember 20, 2020 8:26 PM