Uncategorized

ഇരട്ടകള്‍ പിറന്നു. ജനനതീയി രണ്ട് വര്‍ഷം

“Manju”

ന്യൂയോര്‍ക്ക് : കാലിഫോര്‍ണിയ സ്വദേശികളായ ഫാത്തിമ മാഡ്രിഗല്‍ – റോബര്‍ട്ട് ട്രൂജിലോ ദമ്ബതികളുടെ ഇരട്ടക്കുട്ടികളാണ് ആല്‍ഫ്രെഡോയും അയ്‌ലിനും.

ഇരട്ടകളാണെങ്കിലും ഇരുവരും ജനിച്ചതാകട്ടെ 15 മിനിറ്റ് വ്യത്യാസത്തില്‍, വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത മാസങ്ങളിലും വ്യത്യസ്ത വര്‍ഷങ്ങളിലുമാണ്. ! ആല്‍ഫ്രെഡോ ജനിച്ചത് കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററില്‍ 2021 ഡിസംബര്‍ 31ന് രാത്രി 11.45നാണ്.

സഹോദരി അയ്‌ലിനാകട്ടെ 15 മിനിറ്റുകള്‍ക്ക് ശേഷം 12 മണിക്കും. അതായത്, പുതുവത്സര ദിനമായ 2022 ജനുവരി 1ന്. ! ഇരുപത് ലക്ഷത്തിലൊരാള്‍ക്കുമാത്രം സംഭവിക്കാവുന്ന അപൂര്‍വതയാണിത്. കുഞ്ഞുങ്ങളുടെ ജനനം വ്യത്യസ്തമായതിന്റെ കൗതുകത്തിലാണ് മാതാപിതാക്കളും ആശുപത്രി അധികൃതരും.

Related Articles

Back to top button