KeralaLatestThiruvananthapuram

നവഒലിജ്യോതിര്‍ദിനം : വാഹനപാര്‍ക്കിംഗ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിനാലാമത് നവ‌ഒലിജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളുടെ പാര്‍ക്കിംഗ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ആശ്രമം ഗേറ്റ് നമ്പര്‍ 2 ല്‍ ഫോര്‍വീലര്‍ (കാര്‍) പാര്‍ക്ക് ചെയ്യാനുള്ള  സൗകര്യം ഒരുക്കിയിട്ടുള്ളതിനെ പാര്‍ക്കിംഗ് നമ്പര്‍ 1  ആയും, ആശ്രമം ഗേറ്റ് നമ്പര്‍ 1 ന് സമീപമായുള്ള ഗ്രൗണ്ടില്‍ ബസ്സ് പാര്‍ക്കിംഗിനായി അനുവദിച്ചിട്ടുള്ളതിനെ പാര്‍ക്കിംഗ് നമ്പര്‍ 2 ആയും ക്രമീകരിച്ചിരിക്കുന്നു. ഗേറ്റ് 2, 3, 4 എന്നവിടങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദനീയമല്ല. ഗേറ്റ് നമ്പര്‍ 4 ല്‍ സെലക്റ്റീവായ വാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യുന്നതിനുള്ള അനുവാദമുണ്ടായിരിക്കും. വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button