LatestThiruvananthapuram

ആനന്ദത്തിന്റെ ഏറ്റവും വലിയ കര്‍മ്മ ഭൂമിയും പുണ്യ ഭൂമിയമാണ് ശാന്തിഗിരി ; കുമ്മനം രാജശേഖരന്‍

“Manju”

പോത്തന്‍കോട് : ആനന്ദത്തിന്റെ ഏറ്റവും വലിയ കര്‍മ്മ ഭൂമിയും പുണ്യഭൂമിയുമാണ് ശാന്തിഗിരിയെന്നും, ശാന്തിഗിരിയെ നയിക്കുന്നത് അനുഭവമാണെന്നും അനുഭവമെന്നത് നമുക്ക് കാണുവാനും കേള്‍ക്കുവാനും സ്പര്‍ശിക്കുവാനും സാധിക്കുന്നതല്ല., മറിച്ച് നാമെല്ലാം ഹൃദയംകൊണ്ട് അനുഭവിക്കുന്നതാണ് എന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഗുരുവിനെ അറിയാന്‍ പണമല്ല മറിച്ച് ആര്‍ദ്രതയുള്ള ഹൃദയമാണ് വേണ്ടത്. ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരക്കുകയായിരുന്നു അദ്ദേഹം. ആനന്ദത്തിന്റെ ഏറ്റവും വലിയ കര്‍മ്മ ഭൂമിയും പുണ്യ ഭൂമികയാണ് ശാന്തിഗിരി, ഗുരുവിനെ നേരിട്ട് കാണുന്നതിനും ആശിര്‍വാദം നേടുന്നതിനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രശ്നസങ്കീര്‍ണമായ ഇന്നത്തെ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഓരോത്തര്‍ക്കും പ്രത്യാശയുടെ കിരണമായി മഹാഗുരു നിലകൊള്ളുന്നു. മനുഷ്യ ഹൃദയങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ഒരിക്കലും കെടാത്ത ദീപവും വെളിച്ചവുമായി ഗുരു നമ്മെ മുന്നോട്ട് നയിക്കുന്നു. വെള്ളത്തിനും ഭക്ഷണത്തിനുമല്ല നമ്മൾ ദാഹിക്കേണ്ടത് ഗുരു കൃപാകടാക്ഷത്തിന് വേണ്ടിയാണ്. ‘അതിൽ നിന്നും കിട്ടുന്ന ജ്ഞാനത്തിന് വേണ്ടിയാണ്. ‘ഗുരു നമ്മുടെ കൂടെയുള്ളപ്പോള്‍ ഗുരുവേ രക്ഷിക്കണമേയെന്ന പ്രാര്‍ത്ഥനയ്ക്ക് അര്‍ത്ഥമില്ല, കാരണം അത് ഗുരുവില്‍ നമുക്ക് സംശയമുണ്ടെന്നാണ് ദ്യോതിപ്പിക്കുന്നത്.

ഗുരു കാരുണ്യം വാത്സല്യവും, സ്നേഹവും, ദയയുമാണ്, ആത്മീയതയ്ക്ക് അപ്പുറം നമുക്ക് നടക്കാൻ കഴിയണം’ ഗുരുവുള്ളപ്പോൾ നമുക്ക് എന്തിന് സംശയം. ഗുരു വിശ്വാസമാണ്, അനുഭവമാണ്, അനുഭൂതിയാണ് കാരുണ്യമാണ്. ഇന്ദ്രിയങ്ങൾക്ക് അപ്പുറം നമ്മുടെ ഹൃദയം ആര്‍ദ്രമായിരിക്കണം. ഗുരു സ്നേഹം നിസ്സന്ദേഹവും ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവുമാണ്. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന് ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍‍ ജയപ്രകാശ് എ. സ്വാഗതം ആശംസിച്ചു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. രാവിലെ 9.30 ന് ആശ്രമത്തിലെത്തിയ കുമ്മനം രാജശേഖരനെ ആശ്രമം ചെന്നെ റീജ്യണ്‍ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ പ്രാര്‍ത്ഥിച്ച അദ്ദേഹം സഹകരണമന്ദിരത്തില്‍ ഗുരുവിന് മുന്നില്‍ പ്രാര്‍ത്ഥനാ നിര്‍ഭരനായി.

Related Articles

Back to top button