KeralaLatest

വിഷപ്പാമ്പുകളുമായി ചങ്ങാത്തത്തിലായ ഇന്ത്യയിലെ അപൂര്‍വ ഗ്രാമം

“Manju”

 

പാമ്പുകളും ഹൈന്ദവ ദേവതകളും തമ്മില്‍ വളരെ പഴക്കമുള്ള ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്ന് എല്ലാവര്‍ക്കും അറിയാം . എല്ലാ വര്‍ഷവും, നാഗപഞ്ചമി ഉത്സവത്തില്‍, ഇന്ത്യന്‍ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ഭക്തര്‍ നാഗങ്ങളെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു

എന്നാല്‍ പാമ്പുകള്‍ വീടുകളില്‍ സ്വതന്ത്രമായി കയറിയിറങ്ങുന്നൊരു ഗ്രാമം. മറ്റൊരു രാജ്യത്തുമല്ല, നമ്മുടെ രാജ്യമായ ഇന്ത്യയില്‍ തന്നെയാണത്. മഹാരാഷ്‌ട്രയില്‍ പുണെയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷോലാപ്പുര്‍ ജില്ലയിലെ ഷെറ്റ്പാല്‍ എന്ന ഗ്രാമമാണു പാമ്ബുകളും ഗ്രാമീണരും തമ്മിലുള്ള ഗാഢ സ്‌നേഹത്തിലൂടെ ലോകശ്രദ്ധ നേടിയത്. പാമ്പുകള്‍ തങ്ങളുടെ ഗ്രാമത്തില്‍ വിഹാരം നടത്തുന്നത് ഷെറ്റ്പാലിലെ ആളുകളെ അലട്ടാറേയില്ല.ഇവിടെ പാമ്പുകളെ ആരാധിക്കുക മാത്രമല്ല, ആളുകള്‍ അവരുടെ വീടുകളില്‍ താമസിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

പാമ്പുകളുടെ സഞ്ചാരത്തിന് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു ഗ്രാമമാണ് ഷെത്പാല്‍. രസകരമെന്നു പറയട്ടെ, 2,600-ലധികം ഗ്രാമീണര്‍ക്ക് ഇവിടെയുള്ള പാമ്പുകള്‍ ഒരു ദോഷവും വരുത്തുന്നില്ല. ഇവിടെയുള്ളവര്‍ക്ക് പാമ്പിനെ പേടിയോ പാമ്പുകള്‍ ഇവിടെയുള്ളവരെ ഉപദ്രവിക്കാറോ ഇല്ല.

സര്‍പ്പങ്ങളെ ഷെറ്റ്പാലിലുള്ളവര്‍ ആരാധിക്കുന്നു. എല്ലാ വീടുകളിലും മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിശ്രമിക്കാനായി വീടിനുള്ളില്‍ പ്രത്യേകയിടം തന്നെ ഷെറ്റ്പാലില്‍ ഒരുക്കാറുണ്ട്. പുതുതായി വീടു വയ്‌ക്കുന്നവര്‍ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഗ്രാമത്തിലെ സ്‌കൂളിലേക്കും പാമ്ബുകള്‍ സന്ദര്‍ശനം നടത്താറുണ്ട്.

ഈ ഗ്രാമത്തിലെ ആളുകള്‍ പാമ്പുകളെ വളര്‍ത്തുമൃഗങ്ങളായി കണക്കാക്കുന്നു, ഇത് മാത്രമല്ല, കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ പാമ്പുകളെ കൂടെ കൊണ്ടുപോകുന്നു. കുട്ടികള്‍ പാമ്പുകളെ ഭയപ്പെടുന്നില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം, കാരണം കുട്ടിക്കാലം മുതല്‍ അവര്‍ ഭയമില്ലാതെ പാമ്പുകളോടൊപ്പമാണ് ജീവിക്കുന്നത്. കുട്ടികളെപ്പോലും ഈ പാമ്ബുകള്‍ ഉപദ്രവിക്കാറില്ല.പാമ്പുകളോടൊപ്പം വളര്‍ന്നതിനാല്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അവയെ പേടിയില്ല. പാമ്പുകള്‍ക്കൊപ്പം ഇവര്‍ കളിക്കാറുണ്ട്.

വിദേശികള്‍ ഉള്‍പ്പെടെ ധാരാളം വിനോദസഞ്ചാരികളും മൃഗസ്‌നേഹികളും മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഈ അപൂര്‍വ ചങ്ങാത്തം കാണാനായി ഇവിടെയത്തിയിരുന്നു.

വെറും 2600 ആളുകള്‍ മാത്രം താമസിക്കുന്ന ഗ്രാമമാണു ഷെറ്റ്പാല്‍. വരണ്ട സമതല പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാലാണു ഷെറ്റ്പാലില്‍ ഇത്രത്തോളം പാമ്പുകള്‍. നേരത്തെയുള്ള കാലത്ത് സമീപ പ്രദേശങ്ങളില്‍ പാമ്പുകടിയേറ്റവരെ ചികിത്സിക്കാനായി ഇവിടെയെത്തിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത്രയധികം പാമ്പുകള്‍ ഇവിടെ വിഹരിച്ചിട്ടും ഷെറ്റ്പാല്‍ ഗ്രാമത്തില്‍ ആര്‍ക്കും പാമ്പുകടി കിട്ടിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

 

Related Articles

Back to top button