IndiaLatest

അടിയന്തര ഘട്ടങ്ങളില്‍ ബ്ളഡ് ബാഗുകളും ഡ്രോണ്‍ വഴി

“Manju”

ന്യൂഡല്‍ഹി: ഗതാഗത തടസമുള്ള വന്‍ നഗരങ്ങളിലും ഭൂമിശാസ്‌ത്രപരമായ വെല്ലുവിളികളുള്ള മേഖലകളിലും അടിയന്തര ഘട്ടങ്ങളില്‍ ബ്ളഡ് ബാഗുകള്‍ ഡ്രോണ്‍ വഴി എത്തിക്കുന്ന ‘ഐ ഡ്രോണ്‍” പദ്ധതി ഐ.സി.എം.ആര്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയില്‍ ആദ്യമാണ്.

വാക്സിനുകളും മറ്റും ഇത്തരം സാഹചര്യങ്ങളില്‍ എത്തിക്കാറുണ്ട്. 10 യൂണിറ്റ് രക്തം ഡ്രോണ്‍ ഉപയോഗിച്ച്‌ ഡല്‍ഹിയിലെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചായിരുന്നു പരീക്ഷണം. പ്രത്യേക താപനിലയില്‍ സൂക്ഷിക്കേണ്ട രക്തത്തിന് കേട് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കാന്‍ മറ്റൊരു സാമ്പിള്‍ ആംബുലന്‍സ് വഴിയും അയച്ചു. ഡ്രോണുകള്‍ വഴി അയച്ച ബ്ളഡ് ബാഗുകള്‍ കേടുകൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) മേധാവി ഡോ.രാജീവ് ബഹല്‍ പറഞ്ഞു. പരീക്ഷണം വിജയമായതോടെ ഇന്ത്യയിലുടനീളം അടിയന്തര ഘട്ടങ്ങളില്‍ ഇത് നടപ്പാക്കാന്‍ തീരുമാനിച്ചതായും വ്യക്തമാക്കി.

നോയിഡയിലെ ജെയ്‌പീ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ജെ.ഐ.ഐ.ടി), ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (ജിംസ്), ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് എന്നിവ പരീക്ഷണത്തില്‍ പങ്കാളികളായി.ലകൊവിഡ് സമയത്ത്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത പ്രദേശങ്ങളിലെ വാക്സിന്‍ വിതരണത്തിനാണ് ഐ.സി.എം.ആര്‍ ആദ്യമായി ഐ ഡ്രോണ്‍ ഉപയോഗിച്ചത്. മണിപ്പൂരിലെയും നാഗാലാന്‍ഡിലെയും വിദൂര പ്രദേശങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമൊക്കെ ഡ്രോണുകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.

Related Articles

Back to top button