Kerala

റംസാൻ ആശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

“Manju”

തിരുവനന്തപുരം : ലോകം എമ്പാടുമുള്ള മലയാളികൾക്ക് റംസാൻ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യ പ്രകാശം എന്നെന്നും നമ്മെ നയിക്കട്ടെയെന്ന് ഗവർണർ പറഞ്ഞു.

ലോകം എമ്പാടും ഉള്ള കേരളീയർക്ക് എന്റെ ഈദുൽ ഫിത്തർ ആശംസകൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണിയില്ലാത്ത,കൂടുതൽ സന്തോഷമുള്ള ലോകം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റംസാൻ വ്രതം നമ്മെ ഉണർത്തുന്നത്.ദയയുടെയും സാഹോദര്യത്തിന്റെയുംദിവ്യപ്രകാശം റംസാൻ മാസത്തിൽ മാത്രമല്ല,എന്നെന്നുംനമ്മെ നയിക്കട്ടെ”-ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിൽ വ്യാഴാഴ്ചയാണ് റംസാൻ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്.

Related Articles

Back to top button