IndiaLatest

രാമജന്മഭൂമിയില്‍ രാമായണ്‍ സര്‍വകലാശാല സ്ഥാപിക്കാനൊരുങ്ങി

“Manju”

ലക്‌നൗ: രാമഭൂമിയായ അയോദ്ധ്യയില്‍ രാമായണ്‍ സര്‍വകലാശാല സ്ഥാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ മഹര്‍ഷി മഹേഷ് യോഗി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.

സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ അഞ്ച് സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അയോദ്ധ്യയില്‍ മഹര്‍ഷി മഹേഷ് യോഗി രാമായണ്‍ സര്‍വകലാശാല, ബില്‍ഹോര്‍ കാണ്‍പൂരില്‍ മഹര്‍ഷി മഹേഷ് യോഗി കാര്‍ഷിക സര്‍വകലാശാല, ആഗ്രയില്‍ ശാരദ സര്‍വകലാശാല, ഹാപൂരില്‍ ജിഎസ് സര്‍വകലാശാല, ബറേലിയില്‍ ഫ്യൂച്ചര്‍ സര്‍വകലാശാല എന്നിവ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.

അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിസ്നിലാന്‍ഡ് മാതൃകയില്‍ രാമ ലാന്‍ഡ്എന്ന പേരില്‍ തീം പാര്‍ക്ക് വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്നിലാന്‍ഡ് മാതൃകയിലാകും രാമലാന്‍ഡ് നിര്‍മ്മിക്കുക. അയോദ്ധ്യ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സരയൂ നദിയിലൂടെയുള്ള രാമായണ്‍ ക്രൂയിസില്‍ യാത്ര ചെയ്യാനും പുണ്യനഗരത്തിലെ പ്രശസ്തമായ ഇടങ്ങള്‍ കാണാനും അവസരമൊരുക്കുന്ന ആഡംബര ബോട്ട് സര്‍വീസ് വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മറ്റ് ജില്ലകളില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള റോഡുകളില്‍ ആറ് വലിയ കമാന കവാടങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലക്‌നൗ, ഗോര്‍ഖാപൂര്‍, ഗോണ്ട, അംബേദ്കര്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അയോദ്ധ്യയിലേക്ക് പോകുന്ന ആറ് വ്യത്യസ്ത റോഡുകളുണ്ട്. ഓരോ ഗേറ്റ് വേ കോംപ്ലക്‌സിനും രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരിടും. യോഗ സെന്റര്‍, ഫുഡ് കോര്‍ട്ട്, ഡോര്‍മിറ്ററി തുടങ്ങിയ വിനോദസഞ്ചാര സൗകര്യങ്ങളും ഉള്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.

Related Articles

Back to top button