IndiaLatest

സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരുക്ക്

“Manju”

സിക്കിം:    തലസ്ഥാനമായ ഗാംഗ്ടോക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കിഴക്കന്‍ സിക്കിമില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരുക്ക്.

26 പേരില്‍ 23 പേര്‍ വിദ്യാര്‍ത്ഥികളും ഒരു ഡ്രൈവറും, രണ്ട് ജീവനക്കാരുമാണ്. 12 പേരുടെ നില ഗുരുതരമാണ്.

കിഴക്കന്‍ സിക്കിം ജില്ലയിലെ മഖയുടെ പ്രാന്തപ്രദേശത്തുള്ള സിംഗ്‌ബെല്‍ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 12 പേരെ ഗാങ്‌ടോക്കിലെ എസ്ടിഎന്‍എം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ സിങ്തം ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Related Articles

Back to top button