InternationalLatest

പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കാനൊരുങ്ങിയ പര്‍വതാരോഹക മരിച്ചു

“Manju”

പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദയവുമായി എവറസ്റ്റ് കീഴടക്കാനൊരുങ്ങിയ പര്‍വതാരോഹക മരിച്ചു. സൂസെയ്ന്‍ ലിയോപോള്‍ഡീന ജീസസാണ് (59) മരിച്ചത്. 5800 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍വെച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദയവുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ സ്ത്രീയെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് സൂസെയ്ന്‍ കൊടുമുടി കയറിയത്. ബേസ് ക്യാമ്പില്‍ നിന്ന് 250 മീറ്റര്‍ മുകളിലുള്ള ക്രോംപ്റ്റന്‍ പോയിന്റ് വരെ എത്താന്‍ സൂസെയ്ന്‍ അഞ്ചിലധികം മണിക്കൂര്‍ എടുത്തതോടെ ഇവര്‍ക്ക് പര്‍വതാരോഹണം സാധ്യമല്ലെന്ന് അധികൃതര്‍ ടൂറിസം വകുപ്പിനെ അറിയിച്ചു.

ദൗത്യത്തില്‍ നിന്ന് പിന്മാറണമെന്ന് അധികൃതര്‍ സൂസെയ്‌നോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. കൊടുമുടി കയറാന്‍ ഫീസടച്ച്‌ അനുമതി തേടിയ താന്‍ അത് പൂര്‍ത്തിയാക്കുമെന്നാണ് അവര്‍ മറുപടി പറഞ്ഞത്. പിന്നീട് ഭക്ഷണം ഇറക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടായതോടെ സൂസെയ്‌നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Back to top button