KannurLatest

ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചില്‍ “എന്റെ കേരളം “മത്സരം നടന്നു.

“Manju”

വള്ള്യായി : ശാന്തിഗിരി ആശ്രമം കണ്ണൂർ, തലശ്ശേരി ഏരിയായിലെ ശാന്തിഗിരി ഗുരുകാന്തി കുട്ടികളെ ഉൾപ്പെടുത്തി കഥാരചന, കവിതാരചന, പ്രസംഗം എന്നീ മത്സരയിനങ്ങളും, അഞ്ചു വയസ്സിൽ താഴെ പ്രായം വരുന്ന കുരുന്നുകൾക്കായി ചിത്രരചനാ മത്സരവും  ഇന്ന്(06.11.2022 ഞായറാഴ്ച)സ്വാമി ആത്മബോധ ജ്ഞാന തപസ്വിയുടെ അധ്യക്ഷതയിൽ വള്ള്യായി ആശ്രമം ബ്രാഞ്ചില്‍ നടന്നു. ഏറെ സന്തോഷത്തോടെ കുട്ടികൾ മത്സരയിനങ്ങളിൽ പങ്കെടുത്തു. പ്രശ്നോത്തരിമത്സരം  പിന്നീട് നടക്കുന്നതാണ്.

മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പ്രതിനിധി സന്ധ്യ പ്രകാശ്, മാതൃമണ്ഡലം തലശ്ശേരി ഏരിയ കണ്‍വീനര്‍ എൻ.ലീന, പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ഷൈജു. കെ. മാലൂർ എന്നിവർ നേതൃത്വം നൽകി ഉച്ചയ്ക്ക് 12:00 മണിമുതലാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്.

Related Articles

Back to top button