IndiaLatest

ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ശ്രീനഗറില്‍ ഇന്ന് ആരംഭിക്കും

“Manju”

ശ്രീനഗര്‍: ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ആരംഭിക്കും. ദാല്‍ തടാകത്തിന്റെ സമീപത്തുള്ള ഷെരി കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ചാണ് യോഗം നടക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച്‌ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ വെച്ച്‌ നടക്കുന്ന ആദ്യ പ്രധാനപ്പെട്ട ചടങ്ങാണിത്.

ജി20 രാജ്യങ്ങളില്‍ നിന്നുള്ള 60 പ്രതിനിധികള്‍ ഉള്‍പ്പെടെ 180-ല്‍ അധികം പ്രതിനിധികള്‍ ഗ്രൂപ്പ് മീറ്റിംഗില്‍ എത്തിച്ചേരും. ടൂറിസം ഗ്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുന്നതോടെ ജമ്മുകശ്മീരിന്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഡ്രോണുകള്‍ ഉപയോഗിച്ചും പട്രോളിംഗ് നടത്തുന്നുണ്ട്. മറൈന്‍ കമാന്‍ഡോകള്‍ ദാല്‍ തടാകത്തില്‍ സുരക്ഷാ പരിശീലനങ്ങള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. സിആര്‍പിഎഫ് സംഘവും ദാല്‍ തടാകത്തില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തി. വിവിധ കേന്ദ്ര സേനകള്‍ക്കൊപ്പം ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് പ്രദേശത്ത് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button