KeralaLatest

ശ്രദ്ധേയമായി ‘നവപഥം’ ചോദ്യോത്തര പരിപാടി

“Manju”

പോത്തൻകോട്: ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി 29 സ്ഥലങ്ങളിൽ മെയ് 21 ഞായറാഴ്ച രാവിലെ 10 മണിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങളെ അധികരിച്ചുള്ള ചോദ്യോത്തരപരിപാടിയായ ‘നവപഥം’ നടന്നു.

ചോദ്യകർത്താവിന്റെ ചോദ്യങ്ങളും അതിനനുയോജ്യമായ മത്സരാർത്ഥികളുടെ ഉത്തരങ്ങളും ഏറേ വ്യത്യസ്തത പുലർത്തി. പരിപാടിക്ക് അതാത് ഏരിയകളിലെ സന്ന്യാസി സന്ന്യാസിനിമാർ, ബ്രഹ്മചാരി ബ്രഹ്മചാരിണിമാർ എന്നിവർ നേതൃത്വം നൽകി. ലളിതവും ചിന്തോദ്ദീപകവുമായിരുന്ന ഈ പരിപാടിയിൽ എല്ലാ സ്ഥലങ്ങളിലും മാതൃമണ്ഡലം പ്രവർത്തകരുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.

ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ നടന്ന ‘നവപഥം’ ചോദ്യോത്തര പരിപാടിയിൽ നിന്ന്

Related Articles

Back to top button