IndiaLatest

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുമെന്ന് തമിഴ്നാട്

“Manju”

കമ്പം ടൗണിൽ പരാക്രമം തുടരുന്ന അരികൊമ്പനെ മയക്കുവെടി വെക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ തമിഴ്നാട് വനംവകുപ്പ് തുടങ്ങി. ആന ജനവാസമേഖലയിൽ ഉള്ളത് വനംവകുപ്പിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തുടരുകയാണ്. ജനങ്ങൾ പരിഭ്രാന്തിയിലായത് വനംവകുപ്പിനെയും ആശങ്കയിലാക്കുന്നുണ്ട്. മയക്കുവെടി വെക്കാൻ തുറസ്സായ സ്ഥലം ആവശ്യമായതിനാൽ ആന മറ്റെങ്ങോട്ടെങ്കിലും മാറിയ ശേഷമായിരിക്കും മയക്കുവെടി വെക്കുക. ഇതിനായുള്ള ശ്രമങ്ങളും വനംവകുപ്പ് തുടങ്ങാനിരിക്കുകയാണ്. അവസാന തീരുമാനം ഉടൻ വനംവകുപ്പ് എടുത്തേക്കും.

ഇന്ന് കാലത്ത് കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പൻ കനത്ത പരാക്രമമാണ് കാട്ടിയത്. തെരുവുകൾ തോറും ഓടിനടന്ന അരിക്കൊമ്പൻ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം.

അതേസമയം, കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ വലിയ മുറിവ്. മുറിവ് എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വനംവകുപ്പിനും ജനങ്ങൾക്കും നിശ്ചയമില്ല. മുറിവ് ഏതെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം മൂലമാണോ അതോ പരാക്രമത്തിനിടയിൽ പറ്റിയതാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

Related Articles

Check Also
Close
  • 10
Back to top button