IndiaLatest

ചിക്കന്‍ നല്‍കാത്തതില്‍ ഹോട്ടലിന് തീയിട്ട് യുവാക്കള്‍

“Manju”

ചിക്കൻ നൽകാത്തതിൽ ഹോട്ടലിന് തീയിട്ട് യുവാക്കൾ

ശ്രീജ.എസ്

മഹാരാഷ്​ട്രയിലെ നാഗ്പൂരില്‍ ചിക്കന്‍ വിളമ്പാന്‍ വിസമ്മതിച്ച​ ഹോട്ടലിന് തീയിട്ട്​ മദ്യലഹരിയിലായിരുന്ന യുവാക്കള്‍. ഞായറാഴ്​ച പുലര്‍ച്ചെയാണ് സാഗര്‍ പട്ടേല്‍, ശങ്കര്‍ തായ്ഡെ എന്നീ യുവാക്കള്‍ വഴിയോരത്തെ ഭക്ഷണശാലയില്‍ എത്തിയത്. പക്ഷേ ചിക്കനില്ലെന്ന് കടയുടമ അറിയിച്ചു.
വാക്കേറ്റത്തിന് പിന്നാലെ യുവാക്കള്‍ കടയ്ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലും കുറച്ചു ദിവസം മുന്‍പ് സമാന സംഭവമുണ്ടായിരുന്നു. തണുത്ത ചപ്പാത്തി വിളമ്പിയതിന് ഹോട്ടലുടമയുടെ കാലില്‍ യുവാവ് വെടിവെക്കുകയായിരുന്നു.

Related Articles

Back to top button