KeralaLatestSanthigiri NewsThiruvananthapuram

ഗുരുമിത്രന്‍ സ്വാമിയ്ക്ക് യാത്രാമൊഴി : സൗമ്യമുഖം ഇനി ഓര്‍മ്മയില്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയ്ക്ക് ശാന്തിഗിരി ആശ്രമം യാത്രയേകി, ഇനി സൗമ്യവും ദീപ്തവുമായ ആ ചിരിക്കുന്ന ആ മുഖം മനസ്സുകളില്‍ മാത്രം. ഉച്ചയ്ക്ക് 2.00 മണിക്ക് പ്രാര്‍ത്ഥനാ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തര്‍ പ്രാര്‍ത്ഥനയോടെ പുഷ്പസമര്‍പ്പണം നടത്തി. ആശ്രമം സ്പിരിച്ച്വല്‍ സോണിലെ മാവിന്‍ ചുവട്ടിലെ പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ നിന്നും സ്വാമിയുടെ ഭൗതിക ശരീരം ഗുരുവിന്റെ ഉദ്യാനം രണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഭൂമിക ഏറ്റുവാങ്ങി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മറ്റ് സന്ന്യാസി സന്ന്യാസിനിമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിറമിഴികളോടെ… വിങ്ങുന്ന മനസ്സുമായി ജനസഞ്ചയം തങ്ങളുടെ പ്രിയപ്പെട്ട സ്വാമിയ്ക്ക് വിടനല്‍കി. ജനപ്രതിനിധികളും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും, നാട്ടുകാരും, ചേര്‍ത്തലയില്‍ നിന്നും എത്തിയ നാട്ടുകാരും ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ നിന്നുമെത്തിയവരും സ്വാമിയെ അവസാനമായി കണ്ട് ആ സ്നേഹസ്പര്‍ശത്തിന്റെ മായാത്ത ഓര്‍മ്മകളുമായി നിശബ്ദം നീങ്ങുന്നത് കാണാമായിരുന്നു. സ്വാമി ഇനി ഓര്‍മ്മയില്‍ ജീവിക്കും.

Related Articles

Back to top button