LatestThiruvananthapuram

സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം; അറിവിന്റെ വെളിച്ചം തെളിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ പുതിയ അധ്യയനവർഷത്തേക്ക് തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് അധ്യക്ഷൻ.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണു വിദ്യാലയങ്ങളിലെത്തുക. നാലുലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് ആദ്യ കണക്കുകള്‍. ആറരലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഹയര്‍ ‍സെക്കന്‍ഡറിയില്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്താകെ 15,452 വിദ്യാലയങ്ങളാണുള്ളത്. ഇതിൽ 13,964 എണ്ണവും സർക്കാർ എയ്ഡഡ് മേഖലയിലാണ്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവമുണ്ട്.

അക്കാദമിക് കലണ്ടർ മന്ത്രി ആന്റണി രാജുവും ‘മധുരം മലയാളം’, ‘ഗണിതം രസം’, ‘കുട്ടിക്കൂട്ടം’ കൈപ്പുസ്തകങ്ങൾ മന്ത്രി ജി.ആർ.അനിലും ‘ഹലോ ഇംഗ്ലിഷ് – കിഡ്‌സ് ലൈബ്രറി’ പുസ്തക പരമ്പര പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രകാശനം ചെയ്യും. ശുചിത്വ – ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ശുചീകരണം പൂർത്തിയായി. അ‍ഞ്ചിന് പരിസ്ഥിതി ദിനത്തിൽ എല്ലാ സ്കൂളുകളും വലിച്ചെറിയൽ വിരുദ്ധ വിദ്യാലയമായി പ്രഖ്യാപിക്കണമെന്നാണു നിർദേശം. ലഹരിക്കെതിരെ പൊലീസ് – എക്സൈസ് നടപടികൾക്കൊപ്പം സ്കൂളിൽ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികളും രൂപീകരിക്കും. സാധാരണ, വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നത് മഴയുടെ അകമ്പടിയോടെയാണെങ്കിലും ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്

Related Articles

Back to top button