KeralaLatestThiruvananthapuram

മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ ആശുപത്രി വളപ്പിൽ കത്തി നശിച്ചു

“Manju”

നെടുമങ്ങാട്• ഗർഭിണിയെ ഡോക്ടറെ കാണിക്കാൻ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിയ മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ ആശുപത്രി വളപ്പിൽ കത്തി നശിച്ചു. ഇന്നലെ രാവിലെ 8.30 ന് പേരൂർക്കട ജില്ലാ ആശുപത്രിയിലാണ് നെടുമങ്ങാട് പനവൂർ സ്വദേശിയുടെ കാർ അഗ്നിക്കിരയായത്.

കാറോടിച്ചിരുന്ന ശ്യാം ഗർഭിണിയായ ഭാര്യയെയും അമ്മാവനെയും ആശുപത്രി കവാടത്തിൽ ഇറക്കിയ ശേഷം പാർക്ക് ചെയ്യുമ്പോൾ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു. ശ്യാം ഓടിമാറിയതിനു പിന്നാലെ തീ ആളിപ്പടർന്നു. ഉടൻ അഗ്നിശമനസേനാ വിഭാഗമെത്തി തീയണച്ചു. കാർ മുക്കാലും കത്തിപ്പോയി. കാരണം വ്യക്തമല്ല.

Related Articles

Back to top button