KeralaLatest

ഡോ.വെള്ളായണി അർജുനൻ അന്തരിച്ചു

“Manju”

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ഗവേഷണ മേഖലയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ എഴുത്തുകാരനും പണ്ഡിതനും ഭാഷാ വിദഗ്ദ്ധനുമായ ഡോ. വെള്ളായണി അർജുനൻ (90 ) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ (31-05-2023)രാവിലെ 9.15 നായിരുന്നു അന്ത്യം. രാത്രി എട്ടു മണിയോടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. 2008-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. മൂന്ന് ഡിലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരനാണ് . പരേതയായ എ.രാധാമണിയാണ് ഭാര്യ. മക്കൾ:പരേതയായ എ. ആർ. ജയശ്രീ , ഡോ. . ആർ സുപ്രിയ,( ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം ) . ആർ. സഹിതി, . ആർ. രാജശ്രീ, .ആർ. ജയശങ്കർ പ്രസാദ് . മരുമക്കൾ: അവണാകുഴി ജയകുമാർ, പ്രദീപ്കുമാർ (പരേതർ), അജിത് കുമാർ, ചിത്ര എസ്. കുമാർ.

അൻപതോളം പുസ്തകങ്ങളുടെ കർത്താവായ വെള്ളായണി അർജുനൻ മലയാളം , ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിൽ ബിരുദാനന്തര ബിരുദവും തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ബിരുദാനന്തര ഡിപ്ലോമകളും നേടി. സർവവിജ്ഞാന കോശം സാധാരണക്കാരിലേക്കും എത്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവനകളിലൊന്നാണ്. ‘ഒഴുക്കിനെതിരെആണ് ആത്മകഥ.

Related Articles

Back to top button