KeralaLatestThrissur

SSLC & + 2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു

“Manju”

തങ്ങാലൂർ (തൃശ്ശൂർ) ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയയിലെ വിദ്യാർത്ഥികളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് ആശ്രമം ബ്രാഞ്ച് ചീഫ് (സർവ്വീസസ്) ജനനി ആദിത്യ ജ്ഞാന തപസ്വിനി, ഹെഡ് (അഡ്മിനിസ്ട്രേഷൻ) സ്വാമി മുക്തചിത്ത ജ്ഞാന തപസ്വി ,ഏരിയ സീനിയർ മാനേജർ, രാജൻ സി എസ്സ്, ബിന്ദുലാൽ , ഡോ. ഭദ്രൻ ബി, കൃഷ്ണദാസ് എന്നിവർ അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വിജയികളെ ‌അനുമോദിക്കുന്ന ചടങ്ങിലൂടെ

എസ്.എസ്.എൽ.സി.യ്ക്ക് ഗുരുദത്ത് കെ ജി, ജ്യോതിപ്രിയൻ കെ എസ്സ്., ശാന്തിലാൽ കെ എം., ശാന്തിപ്രിയൻ വി എൽ., മനുദത്ത് പി ആർ എന്നിവരും, പ്ലസ് ടു വിന് അമൃത സി ആർ., സ്നേഹലത കെ., നിവേദിത പി ഡി., കീർത്തന പി എസ്സ്., അശ്വതി കൃഷ്ണ എന്നിവരും അനുമോദനാർഹരായി.

ശാന്തിഗിരി യുവജന വിഭാഗമായ ശാന്തിഗിരി ശാന്തിമഹിമ, ഗുരുമഹിമ പ്രതിനിധികൾ പങ്കെടുത്തു.

Related Articles

Back to top button