KeralaLatest

നടന്‍ ബിനു അടിമാലി അപകടനില തരണം ചെയ്തു

“Manju”

എറണാകുളം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടൻ ബിനു അടിമാലിയുടെയും ഡ്രൈവര്‍ ല്ലാസിന്റെയും ആരോഗ്യനില മെച്ചപ്പെടുന്നു. ബിനു അടിമാലി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് തുടരുന്നത്. അപകടനില തരണം ചെയ്തു. ഉല്ലാസിന്റയും ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള മഹേഷിന്റെയും പരിക്ക് ഗുരുതരമല്ല.

ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്തുവെച്ച്‌ നടന്ന അപകടത്തില്‍ നടൻ കൊല്ലം സുധി മരിച്ചിരുന്നു. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

Related Articles

Back to top button