തന്റെ രാഷ്ട്രീയ ജീവിതത്തില്‍ 21 വര്‍ഷക്കാലമായി അവധിയെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടര്‍ച്ചയായി 21 വര്‍ഷത്തെ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തത്. ചൊവ്വാഴ്ച നടന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിനു വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും നിലകൊള്ളുന്നതായിരിക്കണം എംപി മാരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.