IndiaLatest

മേജര്‍ ധ്യാന്‍ചന്ദ് യൂണിവേഴ്സിറ്റിക്ക് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടും

“Manju”

ലക്‌നൗ : ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലുള്ള കായിക സര്‍വ്വകലാശാലക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. മീററ്റിലെ സാര്‍ദ്ധാനാ പട്ടണത്തിനടുത്തുള്ള സാല്‍വാ -കായ്ലീ  ഗ്രാമമേഖലയിലാണ് സര്‍വ്വകലാശാല ഉയരുന്നത്. കായികതാരങ്ങളെ നേരിട്ട് വളര്‍ത്തുക എന്നതിനപ്പുറം അനുബന്ധമേഖലകളിലെ വിദഗ്ധന്മാരേയും ഗവേഷകരേയും സൃഷ്ടിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് പദ്ധതി ആരംഭിക്കുന്നത്.

ഹോക്കിക്കും ഫുട്ബോളിനുമായി പ്രത്യേകം മൈതാനങ്ങളും പരിശീലന സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ബാസ്‌ക്കറ്റ് ബോള്‍, വോളീബോള്‍, ഹാന്റ് ബോള്‍, കബടി, ടെന്നീസ്, ജിംനാസ്റ്റിക്സ്, നീന്തല്‍, സൈക്ലിംഗ് എന്നിവയ്‌ക്കായുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും സര്‍വ്വകലാശാലയിലുണ്ടാകും. ഒളിമ്പിക്സില്‍ ഇന്ത്യ പങ്കെടുക്കുന്ന എല്ലാ ഇനങ്ങളുടേയും പഠനത്തിനും പരിശീലനത്തിനും സൗകര്യമൊരുക്കുന്നതാണ് സര്‍വ്വകലാശാല പാഠ്യ പദ്ധതി.

 

Related Articles

Back to top button