KeralaLatestThiruvananthapuram

മഴക്കാലരോഗങ്ങൾ; പ്രതിരോധം തീർക്കാൻ ‘സിദ്ധ’

“Manju”
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമ്‌‌നി അസോസിയേഷന്റെയും അഗസ്ത്യസിദ്ധ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് കൗൺസിലർ ടി.പി,.അഭിമന്യൂ പ്രതിരോധമരുന്ന് വിതരണം നടത്തി ഉദ്ഘാടനം ചെയ്യുന്നു. ഡോ.അശ്വതി.എസ്.തമ്പാൻ, ഡോ. കല്യാൺ.എസ്.രാജ്, ഡോ.ആതിര എന്നിവർ സമീപം

കൊല്ലം : മഴക്കാലം വന്നതോടെ പൊതുജനങ്ങൾക്കിടയിൽ പനി, ചുമ മുതലായ രോഗങ്ങൾ വർദ്ധിച്ചു വരികയാണ്. ഡെങ്കിപ്പനി പോലുളള രോഗങ്ങൾ വെല്ലിവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഭാരതത്തിന്റെ തനതു ചികിത്സാവിഭാഗമായ സിദ്ധവൈദ്യത്തിലെ ഔഷധങ്ങൾ കൊണ്ട് പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാർ. സംസ്ഥാനത്തുടനീളം 14 ജില്ലകളിലുമായി സൗജന്യ മെഡിക്കൽ ക്യാമ്പും മഴക്കാലരോഗപ്രതിരോധ ഔഷധങ്ങളും വിതരണം ചെയ്യുന്നതിനാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമ്‌‌നി അസോസിയേഷൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷനിലെ തെക്കേവിള ഡിവിഷനും അഗസ്ത്യസിദ്ധ ക്ലിനിക്കും സംയുക്തമായി ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ടി.പി.അഭിമന്യൂ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ജില്ലാ ട്രഷറർ ഡോ.അശ്വതി. എസ്.തമ്പാൻ, സിദ്ധ ഫിസിഷ്യൻ ഡോ. കല്യാൺ എസ്. രാജ്, പോളയത്തോട് ശാന്തിഗിരി ആയൂർവേദ സിദ്ധ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആതിര എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. വരും ദിവസങ്ങളിൽ ഇതര ജില്ലകളിലും ക്യാമ്പും ബോധവത്കരണപരിപാടികളൂം നടത്തുമെന്ന് സിദ്ധ അലു‌‌മിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. ജനപ്രിയ. ആർ. കെ. അറിയിച്ചു.

Related Articles

Back to top button