KeralaLatestWayanad

ശാന്തിഗിരി സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ ‘സൈബർലോകത്തെ ചതിക്കുഴികൾ’ ബോധവത്ക്കരണ ക്ലാസ് നടത്തി.

“Manju”

വയനാട്: ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ ഇന്നലെ (2-7-2023 ഞായറാഴ്ച ) ‘സൈബർലോകത്തെ ചതിക്കുഴികൾ‘ എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ഉച്ചയ്ക്ക് 12.30 ന് സംഘടിപ്പിച്ച ക്ലാസിൽ തലപ്പുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാജിർ പി. ക്ലാസ് നയിച്ചു. ആശ്രമം വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി, സുൽത്താൻബത്തേരി ആശ്രമം ബ്രാഞ്ച് ഹെഡ് (സർവ്വീസസ്) ജനനി രേണുരൂപ ജ്ഞാന തപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു. ക്ലാസ്സിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പങ്കെടുത്തു.

ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതി പ്രകാരം ജൂലായ് മാസത്തെ പ്രോഗ്രാമിലുൾപ്പെടുത്തിയാണ് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ പൗർണ്ണമി ദിവസമായ ഞായറാഴ്ച  മാതൃമണ്ഡലം വയനാട് ഏരിയ കമ്മിറ്റി ക്ലാസ് സംഘടിപ്പിച്ചത്.

Related Articles

Back to top button