Kerala

നാലര വയസ്സുകാരന്റെ മരണം; വിഷം കലർത്തിവെച്ച ഐസ്‌ക്രീം കഴിച്ച്

“Manju”

കാസർകോട് : കാഞ്ഞാങ്ങാട്ടെ നാലര വയസ്സുകാരന്റെ മരണം വിഷം ഉള്ളിൽ ചെന്ന്. ആത്മഹത്യ ചെയ്യാനായി വിഷം കലർത്തിവെച്ച ഐസ്‌ക്രീമിന്റെ ബാക്കി കുട്ടി കഴിച്ചതായി അമ്മ വർഷ പോലീസിന് മൊഴി നൽകി. കഴിഞ്ഞ ആഴ്ചയാണ് അജാനൂർ കടപ്പുറം സ്വദേശി അദ്വൈത് കടുത്ത ഛർദ്ദിയെ തുടർന്ന് മരിച്ചത്.

വിഷം ചേർത്ത ഐസ്‌ക്രീം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വർഷ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വർഷ പോലീസിനോട് പറഞ്ഞു. മരിക്കാനായി ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ചു. തുടർന്ന് അവശയായി കിടക്കുന്നതിനിടെ മകനും സഹോദരിയും അബദ്ധത്തിൽ ബാക്കിയുണ്ടായിരുന്ന ഐസ്‌ക്രീം കഴിക്കുകയായിരുന്നുവെന്നും വർഷ മൊഴി നൽകി. അദ്വൈതിനൊപ്പം ഐസ്‌ക്രീം കഴിച്ച വർഷയുടെ സഹോരദിയും ചികിത്സയിലാണ്.

അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button