IndiaLatest

ഡല്‍ഹിയില്‍ പ്രളയം, ഇതുവരെ ഒഴിപ്പിച്ചത് 2,500ലധികം പേരെ

“Manju”

ഹരിയാനയിലെ ഹത്‌നികുണ്ട് സംഭരണയില്‍ നിന്നുള്ള വെള്ളം തുറന്നുവിട്ടതോടെ അതിവേഗത്തില്‍ കരകവിഞ്ഞ് യമുന. ഡല്‍ഹിയില്‍ ഇതോടെ വന്‍ പ്രളയമാണ് അനുഭവപ്പെട്ടത്. ഇന്നലെ യമുനയിലെ ജലനിരപ്പ് 208.66 മീറ്ററായിരുന്നു. ഇവ ഇന്നും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. പ്രളയ സാധ്യത കണക്കിലെടുത്ത് ഇതിനോടകം 2500 പേരെയാണ് തലസ്ഥാനത്തുനിന്നും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്.

ഡല്‍ഹിയിലെ പോഷ് പ്രദേശമായ സിവില്‍ ലൈന്‍സില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കം നിലനില്‍ക്കുന്നതിനാല്‍ ഞായറാഴ്ച വരെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. കൂടാതെ, സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button