IndiaLatest

ചന്ദ്രയാൻ – 3 മണലില്‍ സൃഷ്ടിച്ച്‌ പ്രശസ്ത കലാകാരൻ സുദര്‍ശൻ പട്‌നായിക്

“Manju”

ഭുവനേശ്വര്‍: ഐഎസ്‌ആര്‍ഒയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ – 3 മണലില്‍ സൃഷ്ടിച്ച്‌ പ്രശസ്ത കലാകാരൻ സുദര്‍ശൻ പട്‌നായിക്. പുതിയ ബഹിരാകാശ ദൗത്യത്തില്‍ വിജയിക്കുന്നതിനായി ആശംസയും അറിയിച്ചുകൊണ്ടാണ് സുദര്‍ശൻ മണലില്‍ രൂപം സൃഷ്ടിച്ചിരിക്കുന്നത്. ഒഡീഷയിലെ പുരി ബീച്ചിലാണ് വിജയീ ഭവഎന്ന സന്ദേശത്തോടെ യുവാവ് മണല്‍ കല ഒരുക്കിയിക്കുന്നത്. 500 സ്റ്റീല്‍ പാത്രങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 22 അടി നീളമുള്ള മണല്‍രൂപമാണിത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് വിക്ഷേപണം നടത്തും. പര്യവേഷണം വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് വിക്ഷേപണം നടത്തും. പര്യവേഷണം വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 2019-ല്‍ ചന്ദ്രയാൻ -2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഐഎസ്‌ആര്‍ഒ നടത്തുന്ന പുതിയ ശ്രമമാണ് ചന്ദ്രയാൻ-3. ഈ ദൗത്യം വിജയിക്കുന്നതോടെ രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ചന്ദ്രയാൻ-3 സ്വന്തമാക്കുന്നതായിരിക്കും.

Related Articles

Back to top button