LatestThiruvananthapuram

ബ്രഹ്മചാരിണി ഗുരുചന്ദ്രിക വേണുഗോപാലന്‍ ശാന്തിഗിരി ആശ്രമത്തില്‍ ഫിനാന്‍സ് കണ്‍ട്രോളറായി ചുമതലയേറ്റു

“Manju”

പോത്തന്‍കോട് ; ശാന്തിഗിരി ആശ്രമം സെന്‍ട്രല്‍ ഓഫീസില്‍ ഫിനാന്‍സ് കണ്‍ട്രോളറായി ബ്രഹ്മചാരിണി ഗുരുചന്ദ്രിക വേണുഗോപാലന്‍ ഇന്ന് (15.07.2023)രാവിലെ 9 മണിയ്ക്ക് ചുമതലയേറ്റു.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫിനാന്‍സ് സെക്രട്ടറി ജനനി നിര്‍മ്മല ജഞാനതപസ്വിനി ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍)‍ ജനനി ദിവ്യ ജഞാനതപസ്വിനി, സ്വാമി ഗുരുസവിധ് ജഞാനതപസ്വി, ജനനി കൃപ ജഞാനതപസ്വിനി, സ്വാമി ആത്മധര്‍മ്മന്‍ ജഞാനതപസ്വി, ബ്രഹ്മചാരിണി വന്ദിത ബാബു, ബ്രഹ്മചാരിണി എസ് കരുണ, സീനിയര്‍ ജനറല്‍ മാനേജര്‍മാരായ ഡി. പ്രദീപ് കുമാര്‍, ടി. കെ ഉണ്ണികൃഷ്ണപ്രസാദ്, ജനറല്‍ മാനേജര്‍ എന്‍.സോമരാജന്‍, ‍അഡീഷണല്‍ ജനറല്‍ മാനേജര്‍ പി. പി രാമകൃഷണന്‍, സ്റ്റാന്റിംഗ് കൌണ്‍സില്‍ അഡ്വ. എസ്.ജയചന്ദ്രന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി. പി അജിത്കുമാര്‍, എല്‍.ലൈല, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ എസ്.പത്മകുമാര്‍, എം പി പ്രമോദ് , എസ്. സുധീന്ദ്രതീര്‍ത്ഥന്‍, മറ്റ് ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

1985 മുതല്‍ ഡല്‍ഹി രോഹിണിയില്‍ സ്ഥിരതാമസമാക്കിയ നേമം സ്വദേശിയായ വി. വേണുഗോപാലന്‍ നായരുടെയും ചെങ്ങന്നൂര്‍ സ്വദേശിയായ ശാന്തമ്മയുടെയും മകളായ ഗുരുചന്ദ്രിക 2020 മുതല്‍ ശാന്തിഗിരി ആശ്രമം, സാകേത് ബ്രാ‍ഞ്ചില്‍ താമസമായി.

2012 ല്‍ ചാറ്റേഡ് അക്കൌണ്ടന്റായി ബിരുദം നേടിയ ബ്രഹ്മചാരിണി ഗുരുചന്ദ്രിക ഹെക്സാ ഇന്ത്യ കോര്‍പ്പറേറ്റ് കമ്പനി, ഗോയല്‍ ഗുപ്ത മഹേശ്വരി ആന്റ് അസോസിയേറ്റ്, ശാന്തിഗിരി ഫൌണ്ടേഷന്‍, റീഇന്‍ഷ്വറന്‍സ് ഫിനാന്‍സ്, എസ്. എന്‍ ഇന്ത്യ ബിസിനസ് സര്‍വ്വീസസ് എന്നീ സ്ഥാപനങ്ങളില്‍ ഓഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Related Articles

Back to top button