KeralaLatest

ഗുജറാത്തില്‍ ശാന്തിഗിരി കര്‍ക്കിടക ചികിത്സ ഉദ്ഘാടനം ചെയ്തു

“Manju”

അഹമ്മദാബാദ് : ഗുജറാത്തിൽ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലിൽ നടത്തുന്ന കർക്കടക ചികിത്സയുടെ ഉത്ഘാടനം അഗ്രിക്കള്‍ച്ചര്‍, ഫാര്‍മേഴ്സ് വെല്‍ഫയര്‍ & സഹകരണ വകുപ്പ്, മൃഗസംരക്ഷണം, പശുവളര്‍ത്തല്‍ & മത്സ്യ ബന്ധനം എന്നിവയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി എ.കെ. രാകേഷ് ഐ.എ.എസ്. ഇന്ന് (17-07-2023 തിങ്കള്‍) രാവിലെ നിര്‍വ്വഹിച്ചു. കര്‍ക്കിടക കിറ്റ് അദ്ദേഹത്തിന് കൈമാറി.
കർക്കടക ചികിത്സയുടെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ അഹമ്മദാബാദ് ബ്രാഞ്ചിൽ രണ്ട് ആഴ്ചത്തെ കർക്കിടക ചികിത്സ പാക്കേജ് ബുക്ക് ചെയ്യുകയും ശാന്തിഗിരി കർക്കിടക കഞ്ഞികിറ്റ് ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗം അഭിലാഷ് ടി മുരളീധരൻ, ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.സനുമോൻ ശ്രീധരൻ, ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ അഹമ്മദാബാദ് സീനിയർ അസിസ്റ്റന്റ്(അഡ്മിനിസ്ട്രേഷൻ) വന്ദനൻ സതീഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button