IndiaLatest

ഇന്ത്യൻ ഹോക്കി ടീം സ്‌പെയിനിലേക്ക്

“Manju”

ബെംഗളുരു; ഇന്ത്യൻ ഹോക്കിയുടെ പുരുഷ ടീം സ്‌പെയിനിലേക്ക് തിരിച്ചു. സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരയില്‍ പങ്കെടുക്കാനാണ് 24 അംഗ ടീം പോയത്. ടെറാസയില്‍ ജൂലൈ 25മുതല്‍ 30വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ആതിഥേയരായ സ്‌പെയിനും ഇംഗ്ലണ്ടും നെതര്‍ലൻഡുമാണ് ഇന്ത്യയുടെ എതിരാളികള്‍. ഹര്‍മൻപ്രീത് സിംഗാണ് ക്യാപ്റ്റൻ. ഹര്‍ദ്ദിക് സിംഗാണ് വൈസ് ക്യാപ്റ്റൻ. ഗോള്‍കീപ്പറായി മലയാളി താരം ശ്രീജേഷുമുണ്ട്. 25ന് സ്‌പെയിനുമായാണ് നീലപ്പടയുടെ ആദ്യ മത്സരം. 26ന് നെതര്‍ലൻഡുമായും 28ന് ഇംഗ്ലണ്ടുമായും ഇന്ത്യ ഏറ്റുമുട്ടും. 30നാണ് ഫൈനല്‍.

ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള പരമ്പര ടീമിനും താരങ്ങള്‍ക്കും ഗുണം ചെയ്യും. ‘എതിരാളികള്‍ ശക്തരാണെന്നും താരങ്ങള്‍ക്ക് ഈ പരമ്പര ഒരു പരീക്ഷണമായിരിക്കുമെന്ന്’ ക്യാപ്റ്റൻ ഹര്‍മൻപ്രീത് സിംഗ് പറഞ്ഞു.

Related Articles

Back to top button